എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ കായികമേളയ്ക്ക് തുടക്കമായി

കൽപ്പറ്റ: എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഈ വർഷത്തെ സ്കൂൾ കായികമേളയ്ക്ക് കൽപ്പറ്റ ജില്ലാ സ്റ്റേഡിയത്തിൽ തുടക്കമായി.

പി.ടി.എ പ്രസിഡന്റ് ഷാജി തദ്ദേവൂസ് കായികമേളയ്ക്ക് തുടക്കം കുറിച്ച് പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ ബാബു പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.

കായികാധ്യാപകൻ രാജീവ് പി.കെ., പി.ടി.എ അംഗം രാജേഷ് കെ. എന്നിവർ കായികമേളയ്ക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ വിവിധ കായിക മത്സരങ്ങളാണ് മേളയുടെ ഭാഗമായി നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *