പനമരം: ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഹിന്ദി ദിനം ആചരിച്ചു.
സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ വൈവിധ്യമാർന്ന സാംസ്കാരിക ഹിന്ദി പരിപാടികൾ അവതരിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ് നിർവഹിച്ചു.
ഹിന്ദി അധ്യാപകരായ സിദ്ദീഖ് മാസ്റ്റർ, ജിതാ എസ്., വിൻസി കെ. ജെ., രേഖ കെ. എന്നിവർ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. ഹിന്ദി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും ഉയർത്തിപ്പിടിക്കുന്നതായിരുന്നു ദിനാചരണം.
