അപകടഭീഷണി ഉയർത്തിയ കാട് വെട്ടിത്തെളിച്ച് ബിജെപി കണിയാരം ബൂത്ത് കമ്മിറ്റി

മാനന്തവാടി: കണിയാരത്ത് വാഹനാപകടങ്ങൾക്ക് ഭീഷണിയായി നിന്ന കാട് വെട്ടിത്തെളിച്ച് ബിജെപി കണിയാരം ബൂത്ത് കമ്മിറ്റി. റോഡിലെ വളവിൽ കാട് വളർന്നതിനെത്തുടർന്ന് ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പരസ്പരം കാണാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതുമൂലം നിരവധി […]

കാർബൺ ന്യൂട്രൽ കേരളം: ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു

വെങ്ങപ്പള്ളി: കാർബൺ ന്യൂട്രൽ കേരളം എന്ന ആശയം മുൻനിർത്തി വെങ്ങപ്പള്ളി സി.ഡി.എസിന് കീഴിൽ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. […]

വയനാട് ദുരന്തബാധിതർക്കായി മലങ്കര ഓർത്തഡോക്സ് സഭയുടെ വീടുകൾ; ആദ്യഘട്ട ശിലാസ്ഥാപനം നിർവഹിച്ചു

വാഴവറ്റ: ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഭൂമി വാങ്ങി വീടുകൾ നിർമിച്ചുനൽകുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ആകെ 50 വീടുകളാണ് നിർമിച്ചുനൽകുന്നത്. ഇതിൽ ആദ്യഘട്ടത്തിലെ 13 വീടുകളുടെ […]

65 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

മാനന്തവാടി: വിൽപ്പനയ്ക്കായി കഞ്ചാവ് കൈവശം വെച്ചെന്ന കേസിൽ രണ്ട് യുവാക്കളെ മാനന്തവാടി പോലീസ് പിടികൂടി. ചൂട്ടക്കടവിൽ വെച്ച് 65 ഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്. കൊണിയൻമുക്ക് ഇസ്മായിൽ വീട്ടിൽ ഫസീൽ (19), പാലമുക്ക് കുവയിൽ […]

ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി

പുത്തൂർവയൽ : ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണമെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖ് അഭിപ്രായപ്പെട്ടു. വയനാട്ടിലെ ആദിവാസി കർഷകരുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും, അതിലൂടെ സുസ്ഥിര ഉപജീവനം […]

തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവയ്ക്കണം കേരള കോൺഗ്രസ്

കൽപറ്റ:മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാർ രാജിവെക്കണമെന്നാവശ്യ പ്പെട്ടു രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ചും ധർണയും കൽപറ്റയിൽ നടത്തി .വോട്ടർ […]

മാനന്തവാടി താൽക്കാലിക ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി എൻക്വയറി ഓഫീസ് പുനഃസ്ഥാപിക്കണം; ബസ് സമയപ്പട്ടികയും പ്രദർശിപ്പിക്കണം -യങ് ഡെമോക്രാറ്റ്സ്

മാനന്തവാടി: മാനന്തവാടി പഴയ ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ആർ.ടി.സി എൻക്വയറി ഓഫീസ് കോഴിക്കോട് റോഡിലെ നിലവിലെ താൽക്കാലിക ബസ് സ്റ്റാൻഡിൽ പുനഃസ്ഥാപിക്കണമെന്നും ബസുകളുടെ സമയപ്പട്ടിക പൊതുജനങ്ങൾക്ക് കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് […]

ലഹരിക്കെതിരെ ജാഗ്രതയുണർത്തി കുടുംബശ്രീ; കൽപ്പറ്റയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു

കൽപ്പറ്റ: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരിവിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കുടുംബശ്രീ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം. കുടുംബശ്രീ വയനാട് ജില്ലാ മിഷൻ ജെൻഡർ വികസന വിഭാഗവും കൽപ്പറ്റ നഗരസഭാ സി.ഡി.എസും സംയുക്തമായി ജി.പി.പി. മാർക്കായി സംഘടിപ്പിച്ച […]

ലഹരിക്കെതിരെ ഐക്യദാർഢ്യ സംഗമം നടത്തി

കൂളിവയൽ: ലഹരിക്കെതിരെ ജനജാഗ്രത വളർത്തുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കൂളിവയൽ ശാഖയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഗമം നടത്തി. കേരളത്തിൽ ലഹരിമാഫിയക്കെതിരെ ആഭ്യന്തര വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ […]

പറമ്പിൽ കഞ്ചാവ് ചെടി വളർത്തിയ മധ്യവയസ്കൻ പിടിയിൽ

അമ്പലവയൽ: വീട്ടുപറമ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ മധ്യവയസ്കൻ പിടിയിലായി. അമ്പലവയൽ പുതുക്കാട് പാറനാൽ വീട്ടിൽ പി.വി. വർഗീസിനെയാണ് (56) ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി […]