മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാൻഡിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മാനന്തവാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതീകാത്മകമായി താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചായിരുന്നു പ്രതിഷേധം.
ബിജെപി മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സജീവൻ പുതിയവീട് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം ജയേന്ദ്രൻ (അപ്പു ഏട്ടൻ) പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
രാജഗോപാൽ സ്വാഗതം പറഞ്ഞു. സുമ രാമൻ, വിജയൻ കൂവണ, അഖിൽ പ്രേം, പുനത്തിൽ രാജൻ, ജി.കെ. മാധവൻ, വിൽഫ്രഡ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ശ്രീജിത്ത് കണിയാരം നന്ദി പറഞ്ഞു.
കണ്ണൻ കണിയാരം, ഹരീഷ്, ഷിനൂപ്, ശ്യാം രാജ്, സംഗീത്, ഇ.കെ. മാധവൻ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.
