കൽപ്പറ്റ: നവംബർ 16, 17, 18 തീയതികളിൽ കൽപ്പറ്റ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. കെ.ടി. അഷ്റഫ്, സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷാജി തദ്ദേവൂസിന് ലോഗോ കൈമാറി പ്രകാശനകർമം നിർവഹിച്ചു. കൽപ്പറ്റ എച്ച്.ഐ.എം. യു.പി സ്കൂൾ അധ്യാപകനായ മുഹമ്മദ് റൗഫാണ് കലോത്സവത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്തത്.
പ്രിൻസിപ്പൽ എ.കെ. ബാബു പ്രസന്നകുമാർ, പബ്ലിസിറ്റി കൺവീനർ ഇ. മുസ്തഫ മാസ്റ്റർ, സന്ദീപ്, അജികുമാർ വി.കെ., അബൂബക്കർ, ഷീല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
