മാനന്തവാടി: വയനാടിന്റെ ആരോഗ്യ മേഖലയോടുള്ള സംസ്ഥാന സർക്കാരിൻറെ അവഗണനക്കെതിരെയും മെഡിക്കൽ കോളേജിലെ അനാസ്ഥയിൽ പ്രതിഷേധിച്ചും സമരം ശക്തമാക്കി യുവമോർച്ച . വയനാട് മെഡിക്കൽ കോളേജിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടും , പ്രശ്നത്തിൽ ഇടപെടാത്ത ആരോഗ്യം മന്ത്രിയും മാനന്തവാടി എംഎൽഎയും മറുപടി പറയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.ബി.ജെ.പി സംസ്ഥാന സമിതിയംഗം സജി ശങ്കർ മാർച്ച് ഉദ്ഘാടനം ചെയ്തു.യുവമോർച്ച മാനന്തവാടി മണ്ഡലം പ്രസിഡണ്ട് രൂപേഷ് പിലാക്കാവ് അധ്യക്ഷത വഹിച്ചു. ആരോഗ്യ മന്ത്രിയും മാനന്തവാടി എംഎൽഎയുംവിഷയത്തിൽ ഇടപെടുന്നുതുവരെ തുടർ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് സജി ശങ്കർ പറഞ്ഞു. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി. അഖിൽ പ്രേം തുടർ സമര പ്രഖ്യാപനം നടത്തി. പുനത്തിൽ രാജൻ, ടി.എം സുബീഷ്, വിൽഫ്രഡ് ജോസ്, കണ്ണൻ കണിയാരം, സുമ രാമൻ,ശശിമോൻ കരിമ്പിൽ തുടങ്ങിയവർ സംസാരിച്ചു. അഖിൽ കേളോത്ത്, ശ്രീജിത്ത് കണിയാരം, സംഗീത് പി.എസ്, സായ് കൃഷ്ണൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
മെഡിക്കൽ കോളേജിനോടുള്ള അവഗണന. മാനന്തവാടിയിൽ നൈറ്റ് മാർച്ച് നടത്തി യുവമോർച്ച
