പനമരം: വ്യാപാരി വ്യവസായി ഏരിയ സമ്മേളനം പനമരത്ത് കെ. ആലി നഗറിൽ വെച്ച് നടന്നു. സമിതി ജില്ലാ സെക്രട്ടറി പ്രസന്നകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എം. ഉമ്മർ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.ആർ. സുരേഷ് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.
പനമരം ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. നാലാംമൈൽ ജങ്ഷനിൽ ട്രാഫിക് ഡിവൈഡർ സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ സുനിൽ, സലീം എന്നിവർ സംസാരിച്ചു. പ്രകാശൻ നന്ദി രേഖപ്പെടുത്തി.
