തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവയ്ക്കണം കേരള കോൺഗ്രസ്

കൽപറ്റ:
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാർ രാജിവെക്കണമെന്നാവശ്യ പ്പെട്ടു രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ചും ധർണയും കൽപറ്റയിൽ നടത്തി .വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ പേരിൽ പതിമൂന്ന് കോടിയാളം മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ വെട്ടിനിരത്തുകയും ബി.ജെ.പി അനുകൂല വോട്ടുകൾ അനധികൃതമായി കുട്ടിചേർക്കുകയും ചെയ്ത് ഭരണകൂടത്തിൻ്റെ താൽപ്പര്യങ്ങൾക്ക് കുടപിടിക്കുന്ന വിധത്തിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ്റ സ്വയം ഭരണാധികാരം അടിയറവ് വെക്കപ്പെട്ടിരിക്കുന്നു വോട്ടർപട്ടികയിലെ തിരുമറികളും പ്രത്യേക തീവ്ര പുന പരിശോധനകളുടെ (SIR) മറവിൽ കോടിക്കണക്കിന് വോട്ടർമാരെ മാറ്റിനിർത്താനുള്ള ശ്രമങ്ങളും നമ്മുടെ ജനാധിപത്യ സംവിധാനത്തിന് മേൽപതിച്ച കറുത്തപാടുകൾ ആണ് ഈ സാഹചര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാർ രാജിവെക്കണമെന്ന് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു പാർട്ടി ജില്ല പ്രസിഡൻ്റ് ജോസ്ഫ് കളപ്പുര ആവശ്യപ്പെട്ടു. ജോസ് തലച്ചിറ അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ സാജു, ലിൻ്റൊ കുര്യാക്കോസ്, ബിജു ഏലിയാസ്, സച്ചിൻ സുനിൽ, ജോണി കൈതമറ്റം ,ദീപു ജെയിംസ്, പി.വി.ബിജു,അഷറഫ് സി.പി ; മാത്യു കടുപ്പിൽ, എ. ജെ ബേബി, കുര്യൻ എം റ്റി ,അജീഷ് കീരി കുന്നേൽ, സ്മിത പൗലോസ്, അബ്ദു റഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *