കാർബൺ ന്യൂട്രൽ കേരളം: ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു

വെങ്ങപ്പള്ളി: കാർബൺ ന്യൂട്രൽ കേരളം എന്ന ആശയം മുൻനിർത്തി വെങ്ങപ്പള്ളി സി.ഡി.എസിന് കീഴിൽ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു.

സി.ഡി.എസ് ചെയർപേഴ്സൺ ഷംന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഥില, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് മെമ്പർമാരായ ഷമീറ, ശർബിന, വസന്ത, ജില്ലാ ആർ.പി. ബബിത, ബാലസഭ ആർ.പി. ധന്യ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *