വയനാട് ദുരന്തബാധിതർക്കായി മലങ്കര ഓർത്തഡോക്സ് സഭയുടെ വീടുകൾ; ആദ്യഘട്ട ശിലാസ്ഥാപനം നിർവഹിച്ചു

വാഴവറ്റ: ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഭൂമി വാങ്ങി വീടുകൾ നിർമിച്ചുനൽകുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ആകെ 50 വീടുകളാണ് നിർമിച്ചുനൽകുന്നത്. ഇതിൽ ആദ്യഘട്ടത്തിലെ 13 വീടുകളുടെ ശിലാസ്ഥാപനം സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു.

ഇതിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.

മെത്രാപ്പോലീത്തമാരായ ഡോ. ഏബ്രഹാം മാർ സെറാഫിം, ഡോ. ഗീവർഗീസ് മാർ ബർന്നബാസ്, സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സുൽത്താൻ ബത്തേരി ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോൺ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വൈദികർ, ഗുണഭോക്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പുനരധിവാസ പദ്ധതിയുടെ രണ്ടാംഘട്ടമായി വയനാട്ടിൽ റിഹാബിലിറ്റേഷൻ സെന്റർ സ്ഥാപിക്കുമെന്നും സഭാ അധികൃതർ അറിയിച്ചു. പ്രകൃതിദുരന്ത സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർക്ക് മഴക്കാലത്ത് ഈ കേന്ദ്രത്തിൽ സൗജന്യ താമസസൗകര്യം ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *