ചാരായം വാറ്റാൻ സൂക്ഷിച്ച 40 ലിറ്റർ വാഷുമായി 58-കാരൻ അറസ്റ്റിൽ

കൽപ്പറ്റ: ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 40 ലിറ്റർ വാഷുമായി മുപ്പൈനാട് മാൻകുന്ന് സ്വദേശി അറസ്റ്റിൽ. മാൻകുന്ന് പുതുശ്ശേരി വീട്ടിൽ ബാബു പി. (58) ആണ് കൽപ്പറ്റ എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്.

പ്രതിയുടെ വീടിനോട് ചേർന്ന പശുത്തൊഴുത്തിന് സമീപം സൂക്ഷിച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്. കൽപ്പറ്റ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി വാഷ് പിടികൂടിയത്.

സംഭവത്തിൽ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രമോദ് കെ.പി., സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കെ.വി., അഖിൽ രാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ മുനീറ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ സന്തോഷ് ടി.പി. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *