മാനന്തവാടി: കണിയാരത്ത് വാഹനാപകടങ്ങൾക്ക് ഭീഷണിയായി നിന്ന കാട് വെട്ടിത്തെളിച്ച് ബിജെപി കണിയാരം ബൂത്ത് കമ്മിറ്റി.
റോഡിലെ വളവിൽ കാട് വളർന്നതിനെത്തുടർന്ന് ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പരസ്പരം കാണാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതുമൂലം നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. കാലങ്ങളായി പരാതി ഉയർന്നിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെത്തുടർന്നാണ് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ കാട് വെട്ടിത്തെളിച്ചത്.
യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കണിയാരം പരിപാടി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ഹരീഷ് ജി. അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ പ്രസിഡന്റ് സജീവൻ പുതിയവീട്, ജനറൽ സെക്രട്ടറി രാജഗോപാൽ, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് സംഗീത്, ശ്യാംജിത്ത് എന്നിവർ നേതൃത്വം നൽകി.
