പനമരത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് തീപിടിച്ചു

പനമരം മാവേലി സ്റ്റോറിന് സമീപം രാവിലെ 11 മണിയോടെയാണ് സംഭവം കണിയാമ്പറ്റ മൃഗാശുപത്രിക്കവല സ്വദേശി ഗോകുലിന്റെ ബുള്ളറ്റാണ് കത്തിനശിച്ചത്. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചു.

*ലഹരിക്കെതിരെ ‘കയ്യൊപ്പ്’ ചാർത്തി പനമരം സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ*പനമരം: ലഹരി എന്ന വിപത്തിനെതിരെ സമൂഹത്തെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ (എസ്.പി.സി) ആഭിമുഖ്യത്തിൽ ‘കയ്യൊപ്പ്’ പദ്ധതിക്ക് തുടക്കമായി. സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ച കൂറ്റൻ സ്ക്രീനിൽ കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് ജില്ല വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.ലഹരിമുക്തമായ ഒരു യുവതലമുറയെ കെട്ടിപ്പടുക്കുന്നതിൽ ഇത്തരം ബോധവൽക്കരണ പരിപാടികൾക്ക് വലിയ പങ്കുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ എസ്.പി.സി കേഡറ്റുകളും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സ്ക്രീനിൽ തങ്ങളുടെ കയ്യൊപ്പുകൾ പതിപ്പിക്കുകയും ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ തങ്ങൾ മുൻപന്തിയിലുണ്ടാകുമെന്ന ഉറച്ച പ്രഖ്യാപനമായി മാറി ഈ ചടങ്ങ്.സിപിഓമാരായ രേഖk. നവാസ് ടി.DI റഹീം എ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

വ്യാപാരി നേതാക്കളെ മർദ്ദിച്ചവർക്കെതിരെ നടപടി വേണം: വ്യാപാരി വ്യവസായിഏകോപന സമിതി

കൽപ്പറ്റ: വ്യാപാര സ്ഥാപനങ്ങളുടെ മുൻപിൽ അനധികൃതമായി കച്ചവടം ചെയ്യുന്ന ഗുഡ്‌സ് വാഹന കച്ചവടക്കാർ വ്യാപാരി വ്യവസായിഏകോപന സമിതി നേതാക്കളെ മർദ്ദിച്ചതായി പരാതി. കൽപ്പറ്റയിൽ ഇന്ന് വൈകിട്ടാണ് സംഭവം. ജൈത്ര തീയേറ്ററിനടുത്ത് ഗുഡ്‌സ് വാഹനത്തിൽ കച്ചവടം […]

വയനാട് എഞ്ചിനീയറിംഗ് കോളേജ് തിരിച്ചു പിടിച്ചു യു ഡി എസ് എഫ് സഖ്യം

മാനന്തവാടി ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ യുഡിഎസ്എഫ് സഖ്യത്തിന് തിളക്കമാർന്ന വിജയം നീണ്ട 18 വർഷമായി യുഡിഎസ്എഫ് അധികാരത്തിൽ ഉണ്ടായിരുന്ന കോളേജ് കഴിഞ്ഞ വർഷമാണ് യു.ഡി. എസ്.എഫിന് നഷ്ടമായത് എന്നാൽ ഈ വർഷം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ […]

അഞ്ചുവർഷത്തെ വേദനയ്ക്ക് അവസാനം; ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നടന്ന ശസ്ത്രക്രിയയിലൂടെ ഉഷാ ജോസഫുകുട്ടിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക വിജയകരമായി പുറത്തെടുത്തു. ശനിയാഴ്‌ച ഉച്ചയോടെ പൂർത്തിയായ ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തെടുത്ത കത്രിക കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്‌പിക്ക്‌ കൈമാറി. […]

ഗുരുശ്രേഷ്ഠ പുരസ്കാരം അധ്യാപകൻ ഇ. മുസ്തഫയ്ക്ക്

കൽപറ്റ: അഖിലേന്ത്യാ അവാർഡീടീച്ചേഴ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരം കൽപറ്റ ഗവ. എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ ഇ. മുസ്തഫയ്ക്ക് ലഭിച്ചു. പുരസ്കാരം എൻ. കെ. പ്രേമചന്ദ്രൻ എം.പിയിൽ നിന്ന് ഏറ്റുവാങ്ങി. വിദ്യാഭ്യാസ രംഗത്തെ […]

ആരോഗ്യമന്ത്രിയുടെ വസതിയില്‍ തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വാതിലില്‍ റീത്ത് വച്ചു; തലസ്ഥാനത്ത് വന്‍ സംഘര്‍ഷം

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതിഷേധക്കാര്‍ […]

കുരങ്ങുപനിക്കെതിരെ പ്രതിരോധ പദ്ധതി രൂപീകരണ ശില്പശാല സംഘടിപ്പിച്ചു

ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെയും അഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ കുരങ്ങു പനി പ്രധിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രതിരോധ പ്രവർത്തന പദ്ധതി രൂപകൽപന ചെയ്യുന്നതിനുള്ള ശിൽപശാല സംഘടിപ്പിച്ചു.കൽപ്പറ്റ ഡി […]

മാനന്തവാടിയിൽ ലോക സാമൂഹ്യ നീതി ദിനാഘോഷം ആചരിച്ചു

മാനന്തവാടി:ലോക സാമൂഹ്യ നീതി ദിനാഘോഷത്തിൻ്റെ ഭാഗമായി ജി. വി.എച്ച്.എസ്.എസ്. മാനന്തവാടിയിൽ എൻ.സി.സി. യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്ന സെമിനാർ ഹെഡ്മാസ്റ്റർ കെ.കെ. സുരേഷ് കുമാർ സാർ ഉദ്ഘാടനം നിർവഹിച്ചു .അഡ്വക്കേറ്റ് ജോഷി മുണ്ടക്കൽ ക്ലാസ് എടുത്തു. […]

ഡോക്ടർമാർക്കായി നേത്ര ഫൗണ്ടേഷൻ ഐ മെഡ് സെമിനാർ സംഘടിപ്പിച്ചു:നേത്രചികിത്സയിലെ പുതുവഴികൾ തുറന്ന് ഐ മെഡ് സെമിനാർ

താമരശ്ശേരി: നേത്രരോഗ ചികിത്സാ രംഗത്തെ നവീന സാങ്കേതിക വിദ്യകളും അത്യാധുനിക ചികിത്സാ രീതികളും അവതരിപ്പിച്ച് താമരശ്ശേരി നേത്ര ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ ഐ മെഡ് സെമിനാർ സംഘടിപ്പിച്ചു. കൈതപ്പൊയിൽ മർക്കസ് നോളജ് സിറ്റി കാപ്കോൺ […]