കമ്പളക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ടി. നസീറുദ്ദീൻ എക്സലൻസ് അവാർഡ് വിതരണ ചടങ്ങ് കമ്പളക്കാട്ട് നടന്നു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച 50ഓളം വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും നൽകി. ചടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി. ജോയി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ നൗഷാദ് കാക്കവയൽ സന്നിഹിതനായിരുന്നു.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. യൂസഫ്, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റസീന സുബൈർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസൽ സി.എച്ച്, 12-ാം വാർഡ് മെമ്പർ ആസിയ അസീസ്, വി.പി. അബ്ദുൽ ഷുക്കൂർ ഹാജി, പി.ടി. അഷ്റഫ് എന്നിവർ ആശംസകൾ നേർന്നു.
വിദ്യാർത്ഥികൾക്കായി പി.സി. മജീദിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി താരിഖ് അൻവർ കടവൻ സ്വാഗതവും, മുഹമ്മദ് അസ്ലം ബാവ അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് ട്രഷറർ സി. രവീന്ദ്രൻ നന്ദി പറഞ്ഞു.
