കൽപ്പറ്റ: കൽപ്പറ്റ ഗവൺമെന്റ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി “ആയിരം ഗോൾ” പരിപാടി സംഘടിപ്പിച്ചു.
വ്യാപാരി വ്യവസായി യൂത്ത് വിംഗിന്റെ സഹകരണത്തോടെ “വൺ മില്യൺ തൂഫാൻ” ക്യാമ്പയിനോട് അനുബന്ധിച്ചാണ് പരിപാടി നടത്തിയത്.
നഗരസഭ ചെയർമാൻ പി വിശ്വനാഥൻ പരിപാടി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ഹൈദ്രുക്ക ആദ്യ ഗോൾ അടിച്ച് തുടക്കമിട്ടു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ. കെ.ടി. അഷ്റഫ്, കൽപ്പറ്റ സർക്കിൾ ഇൻസ്പെക്ടർ ദിനേശ്, ബിന്ദു തോമസ്, ഇ. മുസ്തഫ, കെ. രഞ്ജിത്ത്, ഷൈജൽ, ഗഫൂർ, കെ.കെ സിദ്ദീഖ്, പി.പി ഷംസു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്ത പരിപാടിയിൽ ആയിരം ഗോളുകൾ അടിച്ച് ലഹരിക്കെതിരായ ശക്തമായ സന്ദേശം സമൂഹത്തിന് നൽകി. ലഹരിക്കെതിരെ “സിഗ്നേച്ചർ ഓഫ് തൂഫാൻ” രേഖപ്പെടുത്തിയും കുട്ടികൾ പ്രതിജ്ഞയെടുത്തു.
കുട്ടികളുടെ ഐക്യവും ഉത്സാഹവും പരിപാടിയെ ശ്രദ്ധേയമാക്കി.
