“ബൊട്ടാണിക്കൽ ഗാർഡൻ കൽപ്പറ്റയിൽ വേണം”: അഗ്രി ഹോൾട്ടികൾച്ചറൽ സൊസൈറ്റി

കൽപ്പറ്റ: പൊതുജനങ്ങൾക്കും കുട്ടികൾക്കും ഉപകരിക്കുന്ന രീതിയിൽ കൽപ്പറ്റ ടൗൺഷിപ്പിനോട് ചേർന്ന് ബൊട്ടാണിക്കൽ ഗാർഡൻ ആരംഭിക്കണമെന്ന് അഗ്രി ഹോൾട്ടികൾച്ചറൽ സൊസൈറ്റി വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വയനാട്ടിൽ പൊതുവെ കൽപ്പറ്റയിൽ പ്രത്യേക വിനോദ ഉപാധികൾ ഇല്ലാതിരിക്കെ, വയനാട് അഗ്രി ഹോൾട്ടികൾച്ചറൽ സൊസൈറ്റി വർഷം തോറും സംഘടിപ്പിക്കുന്ന വയനാട് ഫ്ലവർ ഷോ മാത്രമാണ് കാർഷിക രംഗത്തെ വിനോദ വിജ്ഞാന ഉപാധിയായുള്ളത്. എന്നാൽ ആയത് നടത്താൻ സ്ഥലവാടക ഇനത്തിൽ ഭീമമായ തുകയാണ് വർഷം തോറും ചെലവാകുന്നത്. ബൊട്ടാണിക്കൽ ഗാർഡൻ തുടങ്ങുന്നതോടെ അതിന് പരിഹാരമുണ്ടാകുമെന്ന് യോഗത്തിൽ ഐകകണ്ഠ്യേന അഭിപ്രായമുയർന്നു.

വാർഷിക ജനറൽ ബോഡി യോഗം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ. അജീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി രത്നരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഒ.എ വീരേന്ദ്രകുമാർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. കെ.കെ.എസ് നായർ പ്രമേയാവതരണം നടത്തി. ഹാഫിസ് മുഹമ്മദ് നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *