മാനന്തവാടി: അറവു മാലിന്യങ്ങൾ ഓടയിലേക്ക് തള്ളുന്നത് പലവിധത്തിലുള്ള പകർച്ചവ്യാധികൾ പകരുന്ന സാഹചര്യത്തിൽ വൃത്തിഹീനമായ സ്ഥാപനങ്ങൾക്കെതിരെ നഗരസഭ ആരോഗ്യ വകുപ്പ് കുറ്റക്കാർക്കെതിരെ കർശനമായ നടപടിയെടുക്കണമെന്ന് യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് കണിയാരം ആവശ്യപ്പെട്ടു.
ഷിഗല്ല, കോളറ തുടങ്ങിയ പകർച്ചവ്യാധികൾ കൂടിവരുന്ന സാഹചര്യമാണ് ഉള്ളത്. അധികാരികൾ എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.
2newsarwayanad.in | 17 JUN 2026
Contact: 790 799 2373
