കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ആർ.എസ്.പി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ആർ.എസ്.പി മാനന്തവാടി മണ്ഡലം സെക്രട്ടറി അഷ്റഫ് കാട്ടിക്കുളം സ്വാഗതം പറഞ്ഞ ധർണ്ണയിൽ കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞിമുഹമ്മദ് കൈതപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. മനു മാനന്തവാടി മുഖ്യപ്രഭാഷണം നടത്തി.
ബത്തേരി മണ്ഡലം സെക്രട്ടറി സുലൈമാൻ, പൊഴുതന ലോക്കൽ സെക്രട്ടറി സി.എം ബാലൻ, കണിയാമ്പറ്റ ലോക്കൽ സെക്രട്ടറി ബാബു കുറുബാമഠം, കാട്ടിക്കുളം ലോക്കൽ സെക്രട്ടറി സന്തോഷ്, പ്രകാശൻ മാനന്തവാടി, അസീസ് കൊടക്കാട്, തിരുനെല്ലി ലോക്കൽ സെക്രട്ടറി ഷാജി എന്നിവർ സംസാരിച്ചു. അഷ്റഫ് എടവനി നന്ദി പറഞ്ഞു.
