സ്‌കൂള്‍ വാര്‍ഷികാഘോഷവും വര്‍ണ്ണക്കൂടാരം ഉദ്ഘാടനവും, യാത്രയയപ്പ് സമ്മേളനവും 16ന്

പനമരം: പനമരം ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ വാർഷികാഘോഷവും, എസ്എസ്കെ വർണ്ണക്കൂടാരം ഉദ്ഘാടനവും, യാത്രയയപ്പ് സമ്മേളനവും ജനുവരി 16 വെള്ളിയാഴ്‌ച നടക്കും. പട്ടിക വർഗ പട്ടികജാതി പിന്നോക്ക വകുപ്പ് മന്ത്രി ഒ.ആർ കേളു പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ ചന്ദ്രൻ അധ്യക്ഷത വഹിക്കും. സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം നിർമ്മിച്ച വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനവും സർവീസിൽ നിന്ന് വിരമിക്കുന്ന പി ശ്രീനിവാസൻ്റെ യാത്രയയപ്പും അന്നേ ദിവസം നടക്കും.റജി ഗോപിനാഥിൻ്റെ വയലിൻ ഫ്യൂഷൻ, വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവയും അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *