ബി.ജെ.പി
മാനന്തവാടി : തലശ്ശേരി റോഡിൽ കണിയാരത്ത് റോഡരികിൽ കാടുവളർന്ന് അപകടാവസ്ഥയിലാണ്.വളവിൽ റോഡ് കാണാത്തതുമൂലം നിരവധി വാഹനങ്ങൾ ആണ് അപകടത്തിൽപ്പെടുന്നത്. അധികാരികൾ വേണ്ട നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മുൻസിപ്പാലിറ്റി കമ്മിറ്റി ആവശ്യപ്പെട്ടു. സജീവൻ കണിയാരം അധ്യക്ഷത വഹിച്ചു. രാജഗോപാൽ , അഖിൽ കേളോത്ത് , ശ്രീജിത്ത് കണിയാരം, സംഗീത് ഷിനൂപ്. തുടങ്ങിയവർ സംസാരിച്ചു
