എസ് ഡി പി ഐ വയനാട് ജില്ലാ പ്രതിനിധി സഭ ജൂലൈ 29-ന്

​മാനന്തവാടി: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ വയനാട് ജില്ലാ പ്രതിനിധി സഭ 2026 ജൂലൈ 29 ബുധനാഴ്ച മാനന്തവാടി നിലാറ ഹിൽസ് റിസോർട്ടിൽ നടക്കും.
​രാവിലെ 11:30 ന് ജില്ലാ പ്രസിഡന്റ് എ. യൂസുഫ് പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പ്രതിനിധി സഭ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്യും.
​സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ നാസർ ടി., മുസ്തഫ പാമങ്ങാടൻ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്ത് സംസാരിക്കും.
​ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ, സംഘടനാ പ്രവർത്തനങ്ങൾ, ജനകീയ വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യുകയും ഭാവി പരിപാടികൾക്ക് രൂപം നൽകുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *