പനമരം: ചീക്കല്ലൂർ ചെക്ക് ഡാമിന് സമീപം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാനന്തവാടി അഗ്നിരക്ഷാസേന മൃതദേഹം പുഴയിൽ നിന്ന് പുറത്തെടുത്ത് കരയ്ക്കെത്തിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബിനു എം.ബി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് മൃതദേഹം തുടർനടപടികൾക്കായി പോലീസിന് കൈമാറി. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയുന്നതിനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനു അഗസ്റ്റിൻ, ബിനീഷ് ബേബി, ദീപ്തലാൽ എം.വി., ഹോം ഗാർഡ് ജോബി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
