പാസ് വേഡ് വ്യക്തിത്വ വികസന–കരിയർ ഗൈഡൻസ് ശില്പശാല നടത്തി

കാക്കവയൽ: വിദ്യാർഥികൾ സ്വന്തം കഴിവുകൾ തിരിച്ചറിയാനും തീരുമാനങ്ങളെടുക്കാനുള്ള ശേഷി വളർത്താനും കഴിയുന്നതാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്ന് വയനാട് ജില്ലാ ഡെപ്യൂട്ടി കലക്ടർ ജയശ്രീ എസ്. വാര്യർ പറഞ്ഞു.

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘പാസ് വേഡ്’ വ്യക്തിത്വ വികസന–കരിയർ ഗൈഡൻസ് ശില്പശാല കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

പി.ടി.എ പ്രസിഡന്റ് എൻ. റിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ കെ. നസീറ, സ്കൂൾ പ്രിൻസിപ്പൽ ഡോ. ബാവ കെ. പാലുകുന്ന്, പ്രധാനാധ്യാപകൻ പി.ടി. സുരേഷ് ബാബു, എസ്.എം.സി ചെയർമാൻ ടി.കെ. സിറാജുദ്ദീൻ, ഉമ വിജയൻ, കെ.എൻ. ഇന്ദ്രൻ, എസ്.കെ. ശാലിനി, എൻ.എസ്. ശ്രീഹരി എന്നിവർ സംസാരിച്ചു.

ടി.എം. താലിസ്, കെ.എച്ച്. ജറീഷ് എന്നിവർ ക്ലാസുകൾ നയിച്ചു. കാക്കവയൽ, മീനങ്ങാടി, മുട്ടിൽ, പനങ്കണ്ടി ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്ന് തിരഞ്ഞെടുത്ത 110 പ്ലസ് വൺ വിദ്യാർഥികൾ ശില്പശാലയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *