വി.ചെൽസസിനി ചുമതലയേറ്റു
കൽപ്പറ്റ: വയനാട് ജില്ലയുടെ 36മത് ജില്ലാ കളക്ടറായി വി ചെൽസസിനി ചുമതലയേറ്റു. പത്തനംതിട്ട ജില്ലയിൽ അസിസ്റ്റൻ്റ് കളക്ടർ, കോഴിക്കോട് സബ് കളക്ടർ, കൊച്ചി കോർപറേഷൻ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടർ പദവികൾ വഹിച്ചിട്ടുണ്ട്. 2019 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥ യാണ്. തമിഴ്‌നാട് നാഗർകോവിൽ സ്വദേശിനിയാണ് വി. ചെൽസസിനി. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വെങ്കിടേശ്വരനാണ് ഭർത്താവ്. ഒന്നര വയസ്സുള്ള രാജമാണിക്യം മകനാണ്.
