പനമരം: വിവിധ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർത്ഥികളെ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
പി.ടി.എ പ്രസിഡന്റ് കെ.ടി. സുബൈറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കോവ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രമേശ് കുമാർ സ്വാഗതം പറഞ്ഞു.
സ്കൂൾ പ്രധാനാധ്യാപിക ഷീജ ജെയിംസ്, ശാലിനി മാത്യു, ബിനു ടോംസ്, മമ്മൂട്ടി അഞ്ചുകുന്ന് എന്നിവർ ആശംസകൾ നേർന്നു.
