കാപ്പ നിയമപ്രകാരം ഷിജുവിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി

പടിഞ്ഞാറത്തറ: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ കാവുമന്ദം തരിയോട് എട്ടാം മൈൽ കാരനിരപ്പേൽ വീട്ടിൽ ഷിജു എന്ന കുരിശ് ഷിജു (46)വിനെ കാപ്പ (KAAPA) നിയമപ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി.

വധശ്രമം, ദേഹോപദ്രവം, പിടിച്ചുപറി, അതിക്രമിച്ച് കടക്കൽ, അടിപിടി, മോഷണം, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. ഇയാൾ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിച്ചുവരികയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലാ കലക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. തുടർന്ന് ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *