മാനന്തവാടി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.
മാനന്തവാടി, പയ്യമ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. അഡ്വ. എൻ.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ജിൻസ് ഫാന്റസിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, പി.വി. ജോർജ്, ഷിബു കെ. ജോർജ്, വി.യു. ജോയി, ജേക്കബ് സെബാസ്റ്റ്യൻ, മീനാക്ഷി രാമൻ, വിനീഷ് പുത്തൻപുര, തോമസ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
