കൽപ്പറ്റ: സേവാ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി യുവമോർച്ച ഈ മാസം 30 ന് രക്തദാന ക്യാംപ് സംഘടിപ്പിക്കും.പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ 25 വർഷത്തെ സദ്ഭരണ ആഘോഷങ്ങളുടെ ഭാഗമായാണ് യുവമോർച്ച “നമോ ജീവധാര” എന്ന പേരിൽ സംസ്ഥാന വ്യാപകമായി രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നത്. ക്യാംപിന്റെ ജില്ലതല രജിസ്ട്രേഷൻ ഉദ്ഘാടനം കൽപ്പറ്റയിൽ ബി.ജെ.പി ജില്ല പ്രസിഡണ്ട് പ്രശാന്ത് മലവയൽ ഉദ്ഘാടനം ചെയ്തു. അഖിൽ കേളോത്ത് അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന ജനസെക്രട്ടറി വരുൺ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് സി. അഖിൽ പ്രേം, ശ്രീജിത്ത് കണിയാരം, ബിനീഷ് രാധാകൃഷ്ണൻ , സംഗീത് പി.എസ് തുടങ്ങിയവർ സംസാരിച്ചു.
യുവമോർച്ച രക്ത ദാന ക്യാംപ് 30 ന്
