ശ്രീനാരായണ ഗുരുദേവന്റെ 99-ാം സമാധിദിനാചരണം നടത്തി

കൽപ്പറ്റ: ശ്രീനാരായണ ഗുരുദേവന്റെ 99-ാം സമാധിദിനം എസ്.എൻ.ഡി.പി യോഗം കൽപ്പറ്റ യൂണിയൻ, യൂണിയൻ വനിതാസംഘം, കൽപ്പറ്റ ശാഖായോഗം, ശാഖാ വനിതാസംഘം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ യൂണിയൻ മന്ദിരത്തിൽ ആചരിച്ചു.

ഗുരുദേവൻ രചിച്ച മുഴുവൻ പ്രാർത്ഥനാഗീതങ്ങളും ആലപിച്ചതിന് ശേഷം നടന്ന ഗുരുപുഷ്പാഞ്ജലിയിൽ നൂറുകണക്കിന് ഗുരുദേവ വിശ്വാസികൾ പങ്കെടുത്തു. കൽപ്പറ്റ ശാഖയുടെ നേതൃത്വത്തിൽ പങ്കെടുത്ത പ്രവർത്തകർക്ക് കഞ്ഞിയും പുഴുക്കും വിതരണം ചെയ്തു.

സമാധിദിനാചരണം യൂണിയൻ വനിതാസംഘം പ്രസിഡന്റ് പി. എൻ. പദ്മിനി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം. മോഹനൻ, പ്രസിഡന്റ് കെ. ആർ. കൃഷ്ണൻ, ശാഖായോഗം സെക്രട്ടറി എം. കെ. ഗ്രീഷിത്, മാലതി ടീച്ചർ, ശാന്തമ്മ ടീച്ചർ, രമണി വിനോദ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *