ജില്ലയിൽ 4 പേർ കേരള മുഖ്യമന്ത്രിയുടെ 2026 ലെ പോലീസ് മെഡൽ ഏറ്റു വാങ്ങി.

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2026-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് 4 പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എൻ.ഒ സിബി, ഡി.എച്ച്.ക്യു സബ് ഇൻസ്‌പെക്ടർ കെ.പി. അബ്ബാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ടി. നജ്മുദ്ദീന്‍ ഷിഹാബ് റഹ്‌മാന്‍ (ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്), പി.ടി. സരിത്ത് (മാനന്തവാടി പോലീസ് സ്റ്റേഷൻ) എന്നിവര്‍ക്കാണ് പോലീസ് മെഡല്‍.

01.11.2026 തിയ്യതി കേരളപ്പിറവി, കേരള പോലീസിൻറെ 70-ാമത് രൂപീകരണം എന്നീ ദിനാഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ്‌ ചന്ദ്രശേഖറിൽ നിന്നും മെഡൽ ഏറ്റു വാങ്ങി. മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ281 പോലീസ് ഉദ്യോഗസ്ഥർക്കാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *