മേപ്പാടി: വയനാട് മേപ്പാടിയിലെ ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിലുള്ള ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി (GNM) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് പ്രവേശനത്തിൽ മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ 2026 നവംബർ 9-ന് മുൻപായി അപേക്ഷ സമർപ്പിക്കണം.
ആധുനിക പഠനസൗകര്യങ്ങൾ, പരിചയസമ്പന്നരായ അധ്യാപകർ, മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രായോഗിക പരിശീലനത്തിനുള്ള അവസരങ്ങൾ എന്നിവയാണ് സ്ഥാപനത്തിന്റെ പ്രത്യേകതകൾ. മികച്ച പഠനാന്തരീക്ഷവും വിപുലമായ ക്ലിനിക്കൽ പരിശീലന സൗകര്യങ്ങളും വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നുണ്ട്.
പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ 8111 88 1230 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
