പുൽപ്പള്ളി: ബിവറേജിലേക്ക് മദ്യവുമായി പോയ ലോറി മറിഞ്ഞ് പുൽപ്പള്ളി സ്വദേശിയായ ഡ്രൈവർ മരിച്ചു.പുൽപ്പള്ളി വേലിയമ്പം സ്വദേശി അഖിൽ കൃഷ്ണനാണ് (30) മരിച്ചത്. കോഴിക്കോട് യാത്രാമധ്യേ ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. കൊച്ചി ബിവറേജിലേക്ക് മദ്യവുമായി പോയ ലോറി കാറുമായി ഇടിച്ചു മറിഞ്ഞാണ് അപകടമുണ്ടായത്. അപകട ത്തിൽപെട്ട അഖിലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൈസൂരിൽ നിന്ന് എറണാ കുളത്തേക്ക് ബിയർ കുപ്പികളുമായി പോയ ലോറിയാണ് അപകടത്തിൽ പ്പെട്ടത്.700 കെയ്സ് ബിയറാണ് ലോറിയിലുണ്ടായിരുന്നത്. ബിയർ കുപ്പി കൾ റോഡിൽ പൊട്ടി ചിതറിക്കിടക്കുകയാണ്. പൊട്ടാത്ത മദ്യക്കുപ്പികൾ എണ്ണിത്തിട്ടപ്പെടുത്തി മഹ്സറിൽ രേഖപ്പെടുത്തി എറണാകുളം ബിവറേജ സിലേക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യ: ശ്രീഷ്‌മ. സഹോദരൻ: അമൽ കൃഷ്ണൻ.
ബിവറേജിലേക്ക് മദ്യവുമായി പോയ ലോറി മറിഞ്ഞു;പുൽപ്പള്ളി സ്വദേശിയായ ഡ്രൈവർ മരിച്ചു
