മാനന്തവാടിയിൽ മാല കവർച്ചാശ്രമം

വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു

മാനന്തവാടി: മാനന്തവാടി ടൗണിൽ ബസ് യാത്രക്കാരിയായ വയോധികയുടെമാല കവരാൻ ശ്രമം. പുൽപ്പള്ളി ഭാഗത്തുനിന്നും വന്നു എൽഎഫ് ജംഗ്ഷനിൽ ബസ്സിറങ്ങിയ സ്ത്രീയുടെ മാലയാണ് രണ്ട് സ്ത്രീകൾ ചേർന്ന് പൊട്ടിക്കാൻ ശ്രമി ച്ചത്. രാവിലെ ഒമ്പതേമുക്കാലോടെയാണ് സംഭവം.

എന്നാൽ മോഷണശ്രമം തിരി ച്ചറിഞ്ഞതോടെ യുവതികൾ ഓടി രക്ഷപ്പെട്ടു. സ്ഥലത്ത് പോലീസുകാരും നാട്ടു കാരും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. ഇളം പച്ച നിറത്തിലുള്ള ചുരിദാർ ധരിച്ച സ്ത്രീകളാണ് കവർച്ചാ ശ്രമം നടത്തിയതെന്നാണ് വയോധിക പറയുന്നത്. ജില്ലയിൽ മാല കവർച്ചാ സംഘത്തിൻ്റെ ശല്യം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം തമിഴ്‌നാട് സ്വദേശിനികളായ രണ്ട് യുവതികൾ മീനങ്ങാടി പോ ലീസിന്റെ പിടിയിലായിരുന്നു.മുകളിലെ ചിത്രത്തിലുള്ളവരെ തിരിച്ചറിയുന്നവർ 04935 240 232 നമ്പറിൽ ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *