ചീരാലിൽ പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബത്തേരി പ്രദേശത്ത് വിദ്യാർത്ഥികളുടെ ആത്മഹത്യ തുടർക്കഥയാവുന്നു.

ചീരാൽ ഡോക്ടർപാടി ചോലയിൽ ഷഫീഖൻ്റെ മകൻ നിഹാൽ മുഹമ്മദ് ആണ് മരിച്ചത്. ഇന്ന് രാവിലെ നിഹാലിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു..
മയ്യത്ത് നിസ്കാരം വൈകിട്ട് 4.30ന് ചീരാൽ ജുമാ മസ്ജിദിൽ

ബത്തേരി സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥി ആണ് മരിച്ച നിഹാൽ. ഇന്നലെ സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടികളിൽ അടക്കം നിഹാൽ സജീവമായി പങ്കെടുത്തിരുന്നു.

ബത്തേരി പ്രദേശത്ത് വിദ്യാർത്ഥികളുടെ ആത്മഹത്യ തുടർക്കഥയാവുന്നത് ആശങ്കയോടെയാണ് ജനങ്ങൾ നോക്കി കാണുന്നത്….

Leave a Reply

Your email address will not be published. Required fields are marked *