മാനന്തവാടി : സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആവശ്യങ്ങൾ ഇടതു സർക്കാർ അവഗണിക്കുകയാണെന്ന് കെ പി എസ് ടി എ മാനന്തവാടി ഉപജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. 2024 ജൂലൈ മാസത്തിൽ ലഭിക്കേണ്ട 12-ാം ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. അനുവദിച്ച ക്ഷാമബത്തയുടെ 190 മാസത്തെ കുടിശ്ശിക ലഭ്യമാക്കാനുണ്ട്. സർവ്വീസിലുള്ള മുഴുവൻ അധ്യാപകരെയും കെ-ടെറ്റിൽ നിന്നും ഒഴിവാക്കണം.
ജില്ലാ സെക്രട്ടറി ടി എം അനൂപ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് ടി ജെ റോബി അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് ഗിരീഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം പ്രദീപ്കുമാർ , സംസ്ഥാന കൗൺസിൽ അംഗം കെ കെ പ്രേമചന്ദ്രൻ, ഉപജില്ലാ സെക്രട്ടറി ജോസഫ് ജോഷി, കെ ജി ബിജു, ടി എം വിൽസൺ, ഷീനു ജോസ്, കെ വനജ എന്നിവർ പ്രസംഗിച്ചു. ഉപജില്ലാ ഭാരവാഹികളായി ടി ജെ റോബി (പ്രസിഡൻ്റ്), ജോസഫ് ജോഷി (സെക്രട്ടറി) , പി ഡി തുഷാര (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ജീവനക്കാരുടെ പ്രശ്നങ്ങളോട് സർക്കാർ മുഖംതിരിക്കുന്നു: കെ പി എസ് ടി എ
