കൽപ്പറ്റ: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷനും, കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസും (NABL) സംയുക്തമായി ‘ഗുൺവത യാത്ര’ എന്ന പേരിൽ വയനാട്ടിലെ ലബോറട്ടറി ഉടമകൾക്കായി സെമിനാർ സംഘടിപ്പിച്ചു.
കൽപ്പറ്റ ഓഷിൻ ഹോട്ടലിൽ നടന്ന സെമിനാർ MLOA സംസ്ഥാന ജനറൽ സെക്രട്ടറി പ്രതാപ് വാസു സി. ഉദ്ഘാടനം ചെയ്തു. NABL അസസ്സർ ഡോ. ആൻ സൂസൻ റോബർട്ട്, NABL കോർഡിനേറ്റർമാരായ ഹരിണി, നേത്ര എന്നിവർ ക്ലാസുകൾ നയിച്ചു.
ജില്ലാ പ്രസിഡന്റ് വിജയൻ പി.എസ്., അനീഷ് ആന്റണി, ഷീന മാത്യു, ശ്യാം കെ.എസ്., സജീബ് ഒ.ടി., റെനീഷ് ദ്വാരക, ലിയോ ടോം ജോസ്, ലൂസി സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
