കൂളിവയൽ: പനമരം കൂളിവയലിൽ കെഎസ്ആർടിസി ബസ്സിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു. കാർ യാത്രികനായ വെസ്റ്റ് ബംഗാൾ സ്വദേശി അബ്ദുൽ അൻസാരി (28) ആണ് മരിച്ചത്. അപകടത്തിൽ മരണപ്പെട്ട കോഴിക്കോട് കോടഞ്ചേരി കല്ലന്തറമേട് സ്വദേശി വെള്ളാങ്കൽ രഞ്ജു മാത്യു (38) വിനെ ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു. കൂടാതെ അൻവർ എന്ന മറ്റൊരു അതിഥി തൊഴിലാളിയും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് കൂളിവയൽ ഹെൽത്ത് സെൻ്ററിനടുത്ത വളവിൽ മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസ്സും, പനമരം ഭാഗത്തേക്ക് വരികയായിരുന്ന കാറും അപകടത്തിൽപ്പട്ടത്.
കൂളിവയൽ വാഹനാപകടം: മരണപ്പെട്ട രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു
