ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട പോർട്ടൽ പ്രവർത്തനക്ഷമമാക്കി സിബിഎസ്ഇ. ദിവസങ്ങൾ നീണ്ട പ്രതിസന്ധിയ്ക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
വെബ്സൈറ്റ് ഉടൻ ശരിയാകുമെന്ന് ഇന്നലെ ഉച്ചക്ക് രണ്ടുമണിക്ക് ഉറപ്പ് നൽകിയെങ്കിലും സാങ്കേതിക തടസ്സം തുടർന്നിരുന്നു. ഇന്നലെ രാവിലെ മുതൽ അപേക്ഷിക്കാൻ കാത്തിരുന്ന നിരവധി വിദ്യാർത്ഥികളാണ് പ്രതിസന്ധിയിലായത്. ഓൺ സ്ക്രീൻ മാർക്കിംഗ് വഴിയുള്ള മൂല്യ നിർണയത്തിനെതിരെ വ്യാപകമായ പരാതിയും ആരോപണങ്ങളും ഉയരുന്നതിനിടെയാണ് പോർട്ടലിന്റെ പ്രവർത്തനവും അവതാളത്തിലായത്.
അതേസമയം സംഭവത്തിൽ സിബിഎസ്ഇയിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിവാദ കമ്പനിയായ COEMPT-ന് കരാർ നൽകിയതിലും റിപ്പോർട്ട് തേടിയിട്ടുണ്ട്. കമ്പനിക്ക് അനുകൂലമായി ടെൻഡർ വ്യവസ്ഥകൾ തിരുത്തിയെന്ന ആരോപണങ്ങൾക്കിടെയാണ് മന്ത്രാലയം ഇടപെടുന്നത്. ഇന്ന് സിബിഎസ്ഇ വിഷയം വിദ്യാഭ്യാസ പാർലമെന്ററി സമിതി യോഗം പരിഗണിക്കും.
സിബിഎസ്ഇ വെബ്സൈറ്റ് തകരാറിൽ സൈബർ ആക്രമണം ഉണ്ടായതായി നേരത്തെ സിബിഎസ്ഇ സമ്മതിച്ചിരുന്നു. 12-ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പോർട്ടലിനെതിരെ ഉയർന്നത്.
2ന്യൂസർ Short വേർഷൻ:
ഡൽഹി | 12-ാം ക്ലാസ് പുനർമൂല്യനിർണയ പോർട്ടൽ പ്രവർത്തനക്ഷമമാക്കി CBSE. ദിവസങ്ങളായി തുടർന്ന സാങ്കേതിക തകരാർ പരിഹരിച്ചു. ഓൺ സ്ക്രീൻ മാർക്കിംഗിനെതിരെ പരാതി ഉയരുന്നതിനിടെയാണ് പോർട്ടൽ തകരാറിലായത്. COEMPT കമ്പനിക്ക് കരാർ നൽകിയതിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് തേടി. സൈബർ ആക്രമണം ഉണ്ടായതായി CBSE സമ്മതിച്ചിരുന്നു. ഇന്ന് പാർലമെന്ററി സമിതി വിഷയം ചർച്ച ചെയ്യും.
