ദേശീയ തലത്തിൽ 14 റാങ്കുകളുമായി മലബാർ ഭദ്രാസനം

കൽപ്പറ്റ:എം.ജെ.എസ്.എസ്.എ യുടെ 2025ലെ വാർഷിക പരീക്ഷയിൽ ദേശീയ തലത്തിൽ 14 റാങ്കുകൾ മലബാർ ഭദ്രാസനത്തിന് ലഭിച്ചു. അഞ്ച് മുതൽ + 2 വരെ ക്ലാസുകളിലെ ദേശീയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്.അഞ്ചാം […]

വാഹനങ്ങളിൽ കൊണ്ട് വന്ന് നടത്തുന്ന അനധികൃത കച്ചവടങ്ങളെ വ്യാപാരികൾ ശക്തമായി നേരിടും

ടൗണുകൾ കേന്ദ്രീകരിച്ച് വ്യാപാരസ്ഥാപനങ്ങൾ ഉള്ള മെയിൻ കവലകളിൽ ഗുഡ്സ് വാഹനങ്ങളിലായി വിവിധ തരത്തിലുള്ള കച്ചവടങ്ങൾ കൂടി കൂടി വരികയാണ്.കഴിഞ്ഞദിവസം കൽപ്പറ്റ ടൗണിൽ ഇത്തരത്തിലുള്ള കച്ചവടം നടത്തുന്നതിന് അനുമതിയില്ലായെന്ന് ഭാരവാഹികൾ സൗമ്യമായി പറഞ്ഞപ്പോൾ യൂണിറ്റ് പ്രസിഡണ്ട് […]

എക്സൈസ്-ഫോറസ്റ്റ് സംയുക്ത പരിശോധനയിൽ: 40 ലിറ്റർ വാഷുമായി ഒരാൾ അറസ്റ്റിൽ

പൊഴുതന: കൽപ്പറ്റൂ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ റ്റി. യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും, കൽപ്പറ്റ റെയിഞ്ച് ഫോറസ്റ്റ് സംഘവും സംയുക്തമായി പൊഴുതന കറുവൻതോട് ഭാഗത്ത് നടത്തിയ സംയുക്ത പരിശോധനയിൽ ചാരായം വാറ്റാൻ വേണ്ടി […]

പിടിവിടാതെ പൊന്ന്..! സ്വർണത്തിന് വൻ വില വർധന; ഈ മാസത്തെ ഉയർന്ന നിരക്കിൽ

കേരളത്തിൽ സ്വർണത്തിന് വൻ വില വർധന. ഈ മാസത്തെ ഉയർന്നനിരക്കിലേക്ക് സ്വർണവില എത്തി. ഗ്രാമിന് 190 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 14,790 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് വർധിച്ചത്. പവൻ വില […]

നിയന്ത്രണം വിട്ട ഗ്യാസ് ലോറി മതിലിലിടിച്ചു; ഒഴിവായത് വൻ ദുരന്തം

മീനങ്ങാടി: മീനങ്ങാടി ടൗണിൽ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ബസ് സ്റ്റാൻഡ് പരിസരത്തെ ഓട്ടോ സ്റ്റാൻഡിന് സമീപം റോഡരികിലെ മതിലിലിടിച്ചാണ് ലോറി നിന്നത്. രാത്രിയിൽ തിരക്കൊഴിഞ്ഞ സമയമായതിനാൽ വലിയൊരു ദുരന്തമാണ് […]

“കളരിയാണ് ലഹരി; ലഹരിക്കെതിരെ കായിക ലഹരി സെമിനാർ സംഘടിപ്പിച്ചു “

സുൽത്താൻ ബത്തേരി : കടത്തനാട് ചോകോർ കളരി സംഘത്തിൻ്റെ നേതൃത്വത്തിൽ ആയുർ ജ്യോതി ഹെൽത്ത് ആൻ്റ് വെൽനസ്സ് സ്റ്റുഡിയോ മൂഴയിൽ കോപ്ലക്സിൽ വച്ച് നടക്കുന്ന സായാഹ്ന കളരി ക്ലാസ്സിൽ സംസ്ഥാന ലഹരി വർജ്ജന മിഷൻ […]

സൈബർ തട്ടിപ്പ്: മൂന്ന് വർഷം ഒളിവിൽ കഴിഞ്ഞ എൽ.പി വാറണ്ട് പ്രതി പിടിയിൽ

കൽപ്പറ്റ: OLX വഴി മൊബൈൽ ഫോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയും തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്യുകയും ചെയ്ത കേസിലെ പ്രതിയെ വയനാട് സൈബർ പൊലീസ് പിടികൂടി. ബത്തേരി, മാടക്കര സ്വദേശിയായ ഫാസിൽ(30)നെയാണ് […]

മാനന്തവാടി ചെറ്റപ്പാലത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു;ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

മാനന്തവാടി: മാനന്തവാടി മൈസൂർ റോഡിൽ ചെറ്റപ്പാലത്ത് വെച്ച് നിയന്ത്രണം വിട്ട കാർ റോഡരികിലെ ദിശാസൂചികയിലും, തുടർന്ന് ബൈക്ക് വിൽപ്പന സ്ഥാപനത്തിന്റെ ഭിത്തിയിലും ഇടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നെങ്കിലും, ഡ്രൈവറായിരുന്ന സ്ത്രീ […]

പനമരത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് തീപിടിച്ചു

പനമരം മാവേലി സ്റ്റോറിന് സമീപം രാവിലെ 11 മണിയോടെയാണ് സംഭവം കണിയാമ്പറ്റ മൃഗാശുപത്രിക്കവല സ്വദേശി ഗോകുലിന്റെ ബുള്ളറ്റാണ് കത്തിനശിച്ചത്. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചു.

*ലഹരിക്കെതിരെ ‘കയ്യൊപ്പ്’ ചാർത്തി പനമരം സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ*പനമരം: ലഹരി എന്ന വിപത്തിനെതിരെ സമൂഹത്തെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ (എസ്.പി.സി) ആഭിമുഖ്യത്തിൽ ‘കയ്യൊപ്പ്’ പദ്ധതിക്ക് തുടക്കമായി. സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ച കൂറ്റൻ സ്ക്രീനിൽ കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് ജില്ല വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.ലഹരിമുക്തമായ ഒരു യുവതലമുറയെ കെട്ടിപ്പടുക്കുന്നതിൽ ഇത്തരം ബോധവൽക്കരണ പരിപാടികൾക്ക് വലിയ പങ്കുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ എസ്.പി.സി കേഡറ്റുകളും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സ്ക്രീനിൽ തങ്ങളുടെ കയ്യൊപ്പുകൾ പതിപ്പിക്കുകയും ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ തങ്ങൾ മുൻപന്തിയിലുണ്ടാകുമെന്ന ഉറച്ച പ്രഖ്യാപനമായി മാറി ഈ ചടങ്ങ്.സിപിഓമാരായ രേഖk. നവാസ് ടി.DI റഹീം എ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.