കൽപ്പറ്റ: 33 വർഷത്തെ സുദീർഘമായ പോലീസ് സേവനത്തിന് ശേഷം ഈ മാസം വിരമിക്കുന്ന സബ് ഇൻസ്പെക്ടർ ഒ.എസ്. ബെന്നിക്ക് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റികളും വയനാട് ജില്ലാ പോലീസ് സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.കെ. അബ്ദുൽ ഷെരീഫ് ഉപഹാരം സമർപ്പിച്ചു.
കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി.സി സജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റിസർവ്വ് ഇൻസ്പെക്ടർ ഒ.ടി. പീതാംബരൻ, കെ.എം. ശശിധരൻ, എൻ. ബഷീർ, ബിപിൻ സണ്ണി എന്നിവർ ആശംസകൾ നേർന്നു. ഇർഷാദ് മുബാറക് സ്വാഗതവും പി.എസ്. അജീഷ് നന്ദിയും പറഞ്ഞു.
