കൽപ്പറ്റ: കൽപ്പറ്റ ടൗൺ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഗമം വൈത്തിരി താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി.കെ. സുധാകരൻ നായർ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. എം.എം. ഷിജിത്ത് മുഖ്യപ്രഭാഷണം നടത്തി.
എം.സി. ജയന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ലോകേഷ് കെ.ആർ. സ്വാഗതം ആശംസിച്ചു. വൈത്തിരി താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയൻ പ്രസിഡന്റ് എ.പി. സവിത, വനിതാ യൂണിയൻ സെക്രട്ടറി ബിന്ദു സുരേഷ്, യൂണിയൻ അംഗം ബാബുരാജ് പി., കരയോഗാംഗം സദാശിവൻ കെ. എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ മുതിർന്ന അംഗങ്ങളെ മുരളീധരൻ മക്കോളി ഷാളണിയിച്ച് ആദരിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. വൈത്തിരി താലൂക്ക് എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വിവിധ കലാപരിപാടികളോടെ നടന്ന സംഗമത്തിന് കൃഷ്ണവേണി നന്ദി രേഖപ്പെടുത്തി.
