ഡിങ്കൻ എന്ന അജിത്തിനെ പിടികൂടിയത് തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന്
മാനന്തവാടി: പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും, നിർബന്ധിച്ച് ലഹരി പദാർത്ഥങ്ങൾ ഉപയോഗിപ്പിക്കുകയും, പണം കവരുകയും ചെയ്ത സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. മാനന്തവാടി വിമലാനഗർ പാലാക്കുളി പോത്തനാട്ടിൽ വീട്ടിൽ എ. വി അജിത്ത്(22) എന്ന ഡിങ്കനെയാണ് തമിഴ് നാട്ടിലെ തിരുപ്പൂർ ബോയ പാളയത്ത് നിന്ന് മാനന്തവാടി പോലീസ് പിടികൂടിയത്. ഇയാൾ മുൻപ് ലഹരിക്കേസിലുൾപെട്ടയാളാണ്. നേരത്തേ ഈ സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി കൊണിയൻമുക്ക് ചിറക്കൽ വീട്ടിൽ അജിത്ത് കുമാർ(32), കണിയാരം ഇടവലത്ത് ശ്രീവിലാസം വീട്ടിൽ വിഷ്ണു (22) എന്നിവരെ അറസ്റ്റ് ചെയ്ത റിമാന്റ് ചെയ്തിരുന്നു. മാനന്തവാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി റഫീഖിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ കയ്യാലക്കൽ സിദ്ധീഖ്, കെ പ്രജീഷ് എന്നിവരാണ് ഇയാളെ പിടികൂടിയത്.
