മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം

പാടിച്ചിറ: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന 2026-ലെ കേരളോത്സവത്തിന് ആവേശകരമായ തുടക്കമായി. വിവിധ കലാ-കായിക മത്സരങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു നിർവഹിച്ചു.

പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് കേരളോത്സവത്തിന് ഔദ്യോഗിക തുടക്കമായത്. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി വോളിബോൾ, ബാസ്കറ്റ്ബോൾ, ഫുട്ബോൾ മത്സരങ്ങൾ നടക്കും. അത്ലറ്റിക്സ് മത്സരങ്ങൾ മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കും.

കേരളോത്സവത്തിലെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 250-ഓളം യുവതീ-യുവാക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിൽ മൂന്നാം വാർഡ് മെമ്പർ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സണ്ണി, വൈസ് പ്രസിഡന്റ് ഷിനു കച്ചിറ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

#KeralaUlsavam2026 #Mullankolly #Wayanad #KeralaNews #SportsNews #Padichira #2NewserWayanad

Leave a Reply

Your email address will not be published. Required fields are marked *