പനമരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസ് പ്രസിഡന്റും ബദ്റുൽ ഹുദാ പ്രസിഡന്റുമായിരുന്ന അമീനുശ്ശരീഅ സയ്യിദ് അലി ബാഫഖി തങ്ങളുടെ അനുസ്മരണവും പ്രാർഥനാ സംഗമവും പനമരം ബദ്റുൽ ഹുദയിൽ സംഘടിപ്പിച്ചു.
ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറി ഡോ. പി. ഉസ്മാൻ മൗലവിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം സമസ്ത മാനന്തവാടി മേഖലാ വൈസ് പ്രസിഡന്റ് അബ്ദുന്നാസിർ സഖാഫി ഉദ്ഘാടനം ചെയ്തു.
അഡ്വ. സയ്യിദ് സുഹൈൽ മഷ്ഹൂർ നൂറാനി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. അബ്ദുൽ ജലീൽ സഖാഫി കാന്തപുരം, ഇബ്രാഹിം ഫൈസി പന്തിപ്പൊയിൽ, റഷീദുദ്ദീൻ ഷാമിൽ ഇർഫാനി, ഉമർ സഅദി കമ്പളക്കാട്, അമീർ അറക്കൽ, നൗഫൽ അഹ്സനി, ശാഫി നൂറാനി, അഫീഫലി സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
