“​യുദ്ധത്തിനും ലഹരിക്കുമെതിരെ കത്തുന്ന മെഴുകുതിരികളുമായി പനമരം സ്കൂൾ:- വിമുക്തിയും എസ്.പി.സി.യും കൈകോർത്തു “

​പനമരം:ലോകസമാധാനത്തിനായുള്ള പ്രാർത്ഥനയും ലഹരിക്കെതിരെയുള്ള പോരാട്ടവും സംയോജിപ്പിച്ച് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വേറിട്ടൊരു മാതൃകയായി. സംസ്ഥാന ലഹരി വർജ്ജന മിഷൻ ‘വിമുക്തി’, പനമരം സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘യുദ്ധവിരുദ്ധ സന്ദേശം’ സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി മെഴുകുതിരി കത്തിച്ച് മൗനമാചരിച്ചു.
​യുദ്ധം വിതയ്ക്കുന്ന നാശത്തെക്കുറിച്ചും ലഹരി തകർക്കുന്ന യുവത്വത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. അശാന്തിയുടെ ഈ കാലഘട്ടത്തിൽ സമാധാനത്തിൻ്റെ വെളിച്ചം പടർത്താൻ ഓരോ വിദ്യാർത്ഥിയും ജാഗ്രത പാലിക്കണമെന്ന സന്ദേശം എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ നൽകുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ലഹരി വിരുദ്ധ പോരാട്ടത്തിൽ യുവതലമുറയുടെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്കൂൾ പ്രധാനാധ്യാപിക ഷീജ ജയിംസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
​എസ്.പി.സി. സി.പി.ഒ.മാരായ
​ടി. നവാസ്,​കെ.രേഖ
​തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകുകയും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. കേഡറ്റുകളും,അധ്യാപകരും പങ്കെടുത്ത ചടങ്ങിൽ, ലഹരിമുക്തവും സമാധാനപൂർണ്ണവുമായ ഒരു ലോകത്തിനായി ഏവരും പ്രതിജ്ഞയെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *