കാറിടിച്ച് തെറിപ്പിച്ചു; 12 വയസ്സുകാരിക്ക് ദാരുണാന്ത്യം

മാനന്തവാടി: എടവക രണ്ടേനാലിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരിയായ 12 വയസ്സുകാരി മരിച്ചു. രണ്ടേനാൽ പടിഞ്ഞാറേപ്പുത്തൻപുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവയാണ് മരിച്ചത്.

ഇന്ന് വൈകിട്ട് 4.45 ഓടെ രണ്ടേനാൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. അനുജനോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ദിവയെ പിന്നിൽനിന്ന് തെറ്റായ ദിശയിൽ പാഞ്ഞുവന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും പിന്നീട് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ദിവ. പിതാവ് രാജേഷ് മാനന്തവാടി മെഡിക്കൽ കോളേജിൽ ഐടി കോർഡിനേറ്ററായി ജോലി ചെയ്തിരുന്നു. നിലവിൽ ഓസ്ട്രിയയിലാണ്. മാതാവ് സ്വപ്ന മാനന്തവാടിയിൽ ഡീഗ്‌സാ ബ്യൂട്ടി പാർലർ നടത്തിവരികയാണ്. ദിഖ, ഡെറിക് എന്നിവർ സഹോദരങ്ങളാണ്.

അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന അയിലമൂല സ്വദേശി സജി ഏബ്രഹാമിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *