മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസില്‍ ഒമ്പത് വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂര്‍, ചെങ്ങളായി സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസില്‍ കമ്പളക്കാട്, തേര്‍വാടിക്കുന്ന്, കാവുവയല്‍ വീട്ടില്‍, ബാബു എന്ന തുളസിദാസ്(51) നെയാണ് മീനങ്ങാടി പോലീസിന്റെയും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും സഹായത്തോടെ ശ്രീകണ്ഠാപുരം എസ്.എച്ച്.ഒ എസ്.ഐ. ഷറഫുദീന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മീനങ്ങാടി അമ്പലപ്പടിയിലെ വാടകവീട്ടില്‍ ഇയാളെ അന്വേഷിച്ച് പോലീസ് എത്തിയ വിവരമറിഞ്ഞ് റൂമിനുള്ളിലെ ബര്‍ത്തിന് മുകളില്‍ ഹാര്‍ഡ് ബോര്‍ഡ് ബോക്‌സിന് മറവില്‍ ഒളിച്ചിരിക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കുന്നതിനിടെ ഇയാള്‍ പോലീസിനെ അസഭ്യം പറയുകയും ചെയ്തു.
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസ്,9 വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി.
