ഓട്ടോ തൊഴിലാളികൾക്കായി പ്രത്യേക ഹെൽത്ത് കാർഡ് വിതരണം ചെയ്തു

പനമരം: ഓട്ടോ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് UB മെഡിസിറ്റി ഒരുക്കിയ പ്രത്യേക ഹെൽത്ത് / കൺസെഷൻ കാർഡിന്റെ ഔദ്യോഗിക വിതരണോദ്ഘാടനം പനമരത്ത് നടന്നു.

UB മെഡിസിറ്റി ഡയറക്ടർ ഡോക്ടർ അജ്മൽ ബഷീർ, ഓട്ടോറിക്ഷ തൊഴിലാളിയായ ടി.കെ. ബഷീറിന് ഹെൽത്ത് കാർഡ് നൽകി ഉദ്ഘാടനം നിർവഹിച്ചു.

ഓട്ടോ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ചികിത്സയിൽ പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് UB മെഡിസിറ്റി പദ്ധതി ഒരുക്കിയത്.

ചടങ്ങിൽ ആശുപത്രി മറ്റു ഡയറക്ടർസ് സാലിഹ്, ശാമിൽ എന്നിവരും മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും നിരവധി ഓട്ടോ തൊഴിലാളികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *