പനമരം: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സി.എസ്.ആർ പദ്ധതിയായ ബാലജ്യോതിയുടെ ഭാഗമായി ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വയനാട് ജില്ലാതല കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. പനമരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ബീന സജി ഉദ്ഘാടനം ചെയ്തു.
പനമരം എ.എസ്.ഐ സുബീഷ് മുഖ്യാതിഥിയായി. അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലൂക്ക ഫ്രാൻസിസ്, ഇസാഫ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ജില്ലാ കോർഡിനേറ്റർ ജിംഷ വി. എന്നിവർ സംസാരിച്ചു.
വയനാട് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 184 വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. കുട്ടികളുടെ സർഗാത്മകവും കായികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസാഫ് ഫൗണ്ടേഷൻ മത്സരങ്ങൾ സംഘടിപ്പിച്ചത്.
