കൽപ്പറ്റ: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ എൻ.എം.എസ്.എം ഗവൺമെന്റ് കോളേജിലേക്ക് കെ.എസ്.യു–എം.എസ്.എഫ് സഖ്യത്തിന്റെ നേതൃത്വത്തിൽ മത്സരിക്കുന്ന യുഡിഎസ്എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ചെയർപേഴ്സൺ സ്ഥാനത്തേക്ക് മുനവിർ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുഹമ്മദ് സഫ്വാൻ, വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് അനഘ എം.ബി., ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഹിബ മെഹ്ജബിൻ, ഫൈൻ ആർട്സ് സെക്രട്ടറി സ്ഥാനത്തേക്ക് മുഹമ്മദ് റാഷിദ് പി.കെ., ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അനസ് എൻ.ടി., യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി (യു.യു.സി) മുഹമ്മദ് ആഷിഖ് കെ.സി., ഫർസീൻ അഹമ്മദ് ടി., മാഗസിൻ എഡിറ്റർ സ്ഥാനത്തേക്ക് തൻസിഹ് മുഹമ്മദ് വി. എന്നിവരാണ് മത്സരിക്കുന്നത്.
കെ.എസ്.യു സംസ്ഥാന ട്രഷറർ ആദിൽ കെ.കെ.ബി., എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി മുബഷിർ എന്നിവർ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് നേതൃത്വം നൽകി.
